ജീവിതവഴിത്താരയിലൂടെ………

Friday 22 November 2013

വേദനാപൂര്‍ണമായ ഒരു ഞായറാഴ്ചയുടെ അന്ത്യത്തില്‍...................


 

Sunday 20 October 2013

ചിരി?.....

ജീവിതത്തീച്ചൂളയിലെ      തീനാളത്തിനുള്ളിരുന്ന്
നിനക്കെങ്ങനെ ഇങ്ങനെ പൊട്ടിച്ചിരിക്കാനാകുന്നു?
മനുഷ്യജന്മത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമോ? അതോ വൈകൃതമോ?
മുഖം മൂടി എല്ലാവരുടെ മുന്നിലും......ഞാനും....

ആര്‍ക്കും തിരിച്ചരിയാനാകാതെ ......ഇങ്ങനെ?
എത്രനാള്‍?.......എത്രനാള്‍?......
പ്രിയതമന്റെ മുഖത്ത് നോക്കുമ്പോള്‍?....നോക്കാതിരിക്കാനാകുമോ?
മുഖംമൂടി അഴിയുമോ?.....ഇല്ല......ഒന്നുകൂടി മുറുക്കിക്കോട്ടേ?...

ആര്‍ക്കും പങ്കുവെയ്ക്കാതെ....പങ്കുവെയ്ക്കാനാകാതെ....മഴയില്‍ ആകെ നനഞ്ഞ്..
കണ്ണീരുമായി ഞാനീമഴയിലലിയുന്നു.....

Wednesday 18 September 2013

ജന്മ ദിനത്തില്‍.....

പല തരം മഴകള്‍ക്കിടയില്‍ ഒരു ജന്മദിനം കൂടി അടര്‍ന്ന് വീണു.
തോരാത്ത മഴ അകത്തും പുറത്തും....
തുടക്കത്തിലെ പെരുമഴ ഇനിയും തോരാതെ നില്‍ക്കുമ്പോള്‍..
ആകെ നനഞ്ഞു കുളിച്ചപ്പോള്‍ ...
കണ്ണീരിനെന്ത് പ്രസക്തി...
ഇന്നെലത്തെ പൊടിമഴ മഞ്ഞുപോലെ ആത്മാവില്‍ അലിഞ്ഞ് ചേര്‍ന്നു..

Monday 16 September 2013

പൊന്നോണാശംസകള്‍....


പൂര്‍ത്തിയാക്കാനാവാത്ത പൂക്കളം.....

അകത്തും പുറത്തും പൂര്‍ത്തിയാകാത്ത കളങ്ങള്‍.......
അവ നിനക്കുവേണ്ടി........ഒഴിഞ്ഞു കിടന്നു...
നീ മനസ്സിലാക്കുന്ന കാലവും  കാത്ത്....

തിരുവോണ നാളില്‍   നിനക്കായ്...........


Thursday 12 September 2013

സഹനത്തിന്റെ ദിനങ്ങള്‍ നേരുന്നു......

എന്റെ വവാച്ചി മുത്തിന് ......
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്  എന്ന് നീ വീണ്ടും എന്നെ ഓര്‍മ്മിപ്പിച്ചു..
എങ്ങനെ .....എത്രത്തോളം..........
ഒരു കടലോളം.....വറ്റാതെ ...നിലയ്ക്കാതെ....അനര്‍ഗളമായി.....
ശരീരത്തിനേക്കാള്‍ വേഗത്തില്‍ മനസ്സോടി....
കണ്ട പൂക്കളങ്ങള്‍ മുഴുവന്‍ മനസ്സിലേറ്റി പാഞ്ഞു..
തണുത്തിരുന്ന കവിളിണകള്‍ ....എന്നില്‍ ഈറനണിയിച്ചപ്പോള്‍..
അമ്മക്കിളിയുടെ ചിറകിനടിയിലെ ചൂടില്‍ ഒതുക്കിയപ്പോള്‍.
മുത്തേ... തേങ്ങലടക്കാന്‍ പാടുപെട്ട നിമിഷം...
ഓടിയെത്തിയ ചാറ്റല്‍ മഴ  കണ്ണീരിനേയും ലയിപ്പിച്ചൊഴുകി....
ആ രണ്ടു കണ്ണുകളും പേറിക്കൊണ്ട് .....എന്റെ മടക്കം.... 
സഹനത്തിന്റെ ദിനങ്ങള്‍ നിനക്ക് സന്തോഷത്തിനായി ഭവിക്കട്ടെ..
തുടക്കം
വര്‍ക്കല

കോട്ടയം

പാലാ

Sunday 1 September 2013

വീണ്ടും വീണ്ടും ശ്രമിക്കൂ .....നിനക്ക് കഴിയും...

Tuesday 6 August 2013

Thursday 1 August 2013

നവോദയ സ്കൂള്‍...


















തണുത്തുറഞ്ഞ പൊന്മുടിക്കുന്നുകള്‍

Friday 3 May 2013

ജീവിതംമനോഹരം.......


ജീവിതം  മനോഹരം.......ഇരുണ്ടഗാധമാണെങ്കിലും

ജീവിതത്തിന്റെ മാധുര്യം ദുരനുഭവങ്ങളുടെ കയ്പുനീരില്‍ മുക്കിക്കൊല്ലുന്നവര്‍ പരിഗണിയ്ക്കേണ്ട വസ്തുതകള്‍

ജീവിതം അനര്‍ഘനിമിഷങ്ങളുടെ അമൂല്യ സൗഭാഗ്യമാണ്........

ഒരിയ്ക്കല്‍ ‍ഞാന്‍ ജീവിതത്തോട് ചോദിച്ചു,  "ജീവിതമേ …....എന്താണ് നീ വീണ്ടും വീണ്ടും  ദുരിതസങ്കീര്‍ണമായി മാത്രം എന്റെ മുന്നിലേയ്ക്ക് വരുന്നത് ?”

ജീവിതം ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു  " ലളിതസുന്ദരമായ കാര്യങ്ങളൊന്നും നിങ്ങളാരും പരിഗണിയ്ക്കാറുപോലുമില്ലല്ലോ അതുകൊണ്ട് ഇരുണ്ടഗാധമായി ഏറെ സങ്കീര്‍ണമായി ഞാന്‍ തുടരുന്നു. അതിലിത്തിരി പ്രകാശം പരത്തേണ്ടത് അവരവര്‍ തന്നെയാണ്.

മരണത്തിന്റെ ആയുസ്സ് ഒരു നിമിഷത്തിന്റെ നൂറിലൊന്നാണോ അതോ ഒരു നിമിഷത്തിന്റെ  ആയിരത്തില്‍ ഒന്ന് ആയിരിക്കുമോഅതറിയാന്‍ തക്കവണ്ണം ജീവിതത്തിന്റെ ആയുസ്സിന് നീളമില്ല.”-കുഞ്ഞുണ്ണിമാഷ്

ഒരിയ്ക്കലും നമുക്ക് ലഭിക്കാത്ത ഒരു അനുഭവമുണ്ട് ..നാം മരിച്ചിരിക്കുന്നു എന്ന അനുഭവംഎച്ച്. ജി.വെല്‍സ്

വിഷമാവസ്ഥകള്‍ കൂടാതെയുള്ള ജീവിതം ജീവിതമല്ലസോക്രട്ടീസ്

പ്രതിസന്ധികളില്‍ തളരാതെ മുന്നേറണം..ജീവിതം ശക്തിയാണെങ്കില്‍  ബലഹീനതയാണ് മരണം..ജീവിതത്തില്‍നിന്ന് ഒഴി‍ഞ്ഞ്മാറിക്കൊണ്ട് നിങ്ങള്‍ക്ക് സമാധാനം കണ്ടെത്താനാവില്ല”  വെര്‍ജീനിയാ വൂള്‍ഫ്

മനുഷ്യന് ഈ ലോകത്ത് ഒരു പരദേശിയെ പോലെയോ ഒരു വഴിപോക്കനെ പോലെയോ മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളൂ”  മുഹമ്മദ് നബി

ജീവിക്കാന്‍ വേണ്ട ധൈര്യം ആര്‍ജ്ജിക്കുക.....
ആത്മഹത്യചെയ്യാന്‍ ആര്‍ക്കും കഴിയും.......റോബര്‍ട്ട് കോര്‍ഡി

നിരുത്സാഹസ്യ ദീനസ്യ
ശോകപര്യാകുലാത്മന:
സര്‍വാര്‍ത്ഥ വ്യവസീദന്തി,
വ്യസനം ചാധിഗച്ഛതി
ഉത്സാഹ ശൂന്യനായും ദീനനായും ശോകാകുലനുമായിരിക്കുന്നവരുടെ സകലകാര്യങ്ങളും തകരാറിലാകും. അവര്‍ക്ക് ക്ലേശങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും.

ജീവിതമെന്നത് അമൂല്യമായ ഒരു നാണയം പോലെയാണ് . അതിന്റെ ഇരുവശങ്ങളിലായി സന്തോഷവും സങ്കടവുമുണ്ടാകും. ഒരു സമയത്ത് അവയില്‍ ഒന്ന് മാത്രമേ പ്രകടമാവൂ...പക്ഷെ അപ്പോഴൊക്കെയും ഒരു കാര്യം മറക്കാതിരിക്കുക. നാണയത്തിന്റെ  മറ്റേ വശം അതിന്റേതായ സമയത്തിനായി കാത്തിരിക്കുകയാവാം.  അത് ചിലപ്പോള്‍ സന്തോഷ‍മാകാം...മറ്റുചിലപ്പോള്‍ സങ്കടവുമാകാം...

Friday 26 April 2013

എന്റെ സ്വന്തം മല്ലി....


മല്ലികയും ഞാനും തമ്മില്‍........

അവളെ ആദ്യമായി കാണുന്നത്?   …... എന്തൊരു സുന്ദരി!
പുതിയ സ്ഥലത്ത് വിരുന്നു വന്നവള്‍....
അവള്‍ക്ക് ഞാനൊരു പേരിട്ടു......മല്ലിക....
എന്റെ സ്വന്തം മല്ലി....
അവള്‍ എന്നെ കാണാന്‍ വേണ്ടി മാത്രം കാത്തിരുന്നു...
എന്റെ‍ പിന്‍വാതില്‍പ്പടിയില്‍....
ഒന്നും മോഹിക്കാതെ...................................
ഞാന്‍ ഏകാകിയാകുമ്പോഴൊക്കെ അവള്‍ എനിക്കായി വിരുന്നു വന്നു..
ഏതോ മുജ്ജന്മ ബന്ധം പോലെ.................
ഞാന്‍ കൊടുക്കുന്നതൊക്കെ എത്ര തൃപ്തിയോടെയാണെന്നോ അവള്‍ ഭക്ഷിക്കുന്നത്..
അവള്‍ ആഹരിക്കുന്നത്  കൗതുകത്തോ‍ടെ നോക്കിയിരിക്കുമ്പോള്‍
എല്ലാം മറക്കും................................എല്ലാം......
വളരെ സാവധാനം  …....മുഖം ആഹാരത്തോടടുപ്പിച്ച്.......
എത്ര സുന്ദരിയാണവള്‍!.....വാലില്‍ മുഴുവന്‍ ചാര നിറത്തില്‍ പുള്ളികള്‍...തലയുടെ ഒരു വശത്തും..
ബാക്കി മുഴുവന്‍  വെള്ള നിറം....
ഞാന്‍ അവളോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു...അവള്‍ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു...
"മല്ലി "എന്ന് ഞാന്‍ വിളിക്കുമ്പോള്‍ അവള്‍ കാത് കൂര്‍പ്പിച്ചു.
ഇന്നും അവള്‍ക്കായി കാത്തിരിക്കുന്നു....ഇവള്‍ എന്റെ സ്വന്തം മല്ലി........

ഓര്‍മകള്‍.........


ഒളിവിലെ ഓര്‍മകള്‍.....ഒടുവിലെത്തെയും

വേനല്‍ ചൂടിനെ വെല്ലുന്ന ചൂട് ഉള്‍ക്ക|മ്പില്‍....

ഒരു മഴപെയ്തെങ്കില്‍.......

ആശ നിരാശയായി മാറിക്കൊണ്ടിരുന്നു...

പുറത്തെ ചൂടിനെ തണുപ്പിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍....

ഉള്ളിലെയോ????

അതിന് വേണ്ടി അലയുകയാണിപ്പോഴും......എപ്പോഴും........