ജീവിതവഴിത്താരയിലൂടെ………

Saturday 18 April 2020

നിരുത്സാഹസ്യ ദീനസ്യ


നിരുത്സാഹസ്യ ദീനസ്യ

ശോകപര്യാകുലാത്മന:

സര്‍വാര്‍ത്ഥ വ്യവസീദന്തി,

വ്യസനം ചാധിഗച്ഛതി

ഉത്സാഹ ശൂന്യനായും ദീനനായും ശോകാകുലനുമായിരിക്കുന്നവരുടെ സകലകാര്യങ്ങളും തകരാറിലാകും. അവര്‍ക്ക് ക്ലേശങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും.



ജീവിതമെന്നത് അമൂല്യമായ ഒരു നാണയം പോലെയാണ് . അതിന്റെ ഇരുവശങ്ങളിലായി സന്തോഷവും സങ്കടവുമുണ്ടാകും. ഒരു സമയത്ത് അവയില്‍ ഒന്ന് മാത്രമേ പ്രകടമാവൂ...പക്ഷെ അപ്പോഴൊക്കെയും ഒരു കാര്യം മറക്കാതിരിക്കുക. നാണയത്തിന്റെ  മറ്റേ വശം അതിന്റേതായ സമയത്തിനായി കാത്തിരിക്കുകയാവാംഅത് ചിലപ്പോള്‍ സന്തോഷ‍മാകാം...മറ്റുചിലപ്പോള്‍ സങ്കടവുമാകാം...

വിഷുപക്ഷി ...കോവിഡ് കാലത്തെ..


വിഷുപക്ഷി ...കോവിഡ് കാലത്തെ..


ചക്കക്കുപ്പുണ്ടോ.....അച്ഛൻ കൊമ്പത്ത്....
കള്ളൻ ചക്കേട്ടു.....വിഷുപക്ഷി പാടി.....
എത്തീ വിഷുപക്ഷി....എവിടെനിന്നറിയില്ല..
വർഷങ്ങളായി കാണാറില്ലായിരുന്നു...
വന്നു ഞാൻ...വന്നു ഞാൻ....ചിലച്ചുകൊണ്ടേയിരുന്നു.
കോവിഡെന്ന മഹാമാരിക്ക് മുന്നിൽ.....
ഭയന്നുനിൽക്കാതെ...പാറി പറന്നെത്തി...
ഭയന്ന് നിൽക്കുന്ന ലോകരാജ്യങ്ങൾക്ക് മുന്നിൽ..
പ്രത്യാശയുമായി സുന്ദരിപക്ഷി...പറന്നെത്തി..
ഈ ദേശാടനക്കിളിയുടെപാട്ട് കേൾക്കാൻ...
കാതോർക്കുന്നു ....ഓണം ഒത്തിരിയുണ്ടവർ....
ഈ കതിരുകാണാക്കിളിയെകാണാൻ
പരിചയക്കുറവിൽ..പരിചയപ്പെടുത്തുവാൻ..
മുത്തശ്ശനെയിടെ...മുത്തശ്ശിയെവിടെ...
വിഷുപക്ഷിയെത്തി..അനേകവർഷങ്ങൾക്കുശേഷം....
ഭൂമിയുടെ ശുദ്ധതയിൽ ചിറകുവിടർത്താൻ...
പറന്നുല്ലസിക്കാൻ.... വിഷുപക്ഷിയെത്തി...
പ്രാണനിൽ വിഷുനിറച്ച് ..അവൾ പറന്നെത്തി...
വസന്തവിഷുവിന് കണിത്താലത്തിൽ..
വെള്ളവും അരിയും അലക്കിയമുണ്ടും..
സമ്പത്തിൻ പ്രതീകം...നാണയം..
സ്വയം തിരഞ്ഞ് മനസ്സിലാക്കുവാൻ... കണ്ണാടി...
പ്രകൃതിഭംഗിയാവാഹിക്കുവാൻ......
മൊബൈൽ കണിക്കൊന്നച്ചിത്രങ്ങൾ..
മുറ്റത്തെ ചക്കയും മാങ്ങയും പപ്പായയും..
മണിമുത്ത് പ്ലാസ്റ്റിക് പാത്രത്തിൽ മുളപ്പിച്ച
പയർമണിത്തൈകളും.......
കത്തിയ അഞ്ചുതിരിനിലവിളക്കിൻ മുന്നിൽ..
തൊഴുകൈകളുമായി.........നീലാകാശത്തെ
മനക്കാമ്പിൽ ആവാഹിച്ച്....
കണ്ണുനീർത്തുള്ളികൾ...മിഴിനീർപൂവുകളായി....
നിറ‍ഞ്ഞുനിന്നെൻ മക്കൾതൻ ചിത്രം....


Saturday 19 January 2019

കനല്‍ വഴിലൂടെ....

വഴിത്താരകളില്‍ കനല്‍ നിറഞ്ഞപ്പോള്‍...
കനിവും കനവും കാണാപ്പുറത്തായി...പരസ്പരം കാണാനാകാതെ...
കാണാപ്പുറങ്ങള്‍  വായിക്കുന്നവര്‍ ...ഏകാകിനിയായി അവള്‍ ഒഴുകി...
കനല്‍ കാഴ്ചകള്‍ ഉള്‍ക്കനലുകള്‍ വീണ്ടും ആളിക്കത്തിച്ചു.