ജീവിതവഴിത്താരയിലൂടെ………

Thursday 19 March 2015

മൂന്ന് പേര്‍...


അവര്‍ മൂന്ന് പേര്‍.... കൂട്ടുകാര്‍......
കുന്തക്കാലി, സീബ്രാ, വള്ളിപ്പൂച്ച....
വള്ളിപ്പുച്ച........
ആ പൂച്ചക്കണ്ണുകള്‍.........അല്ല.... അതൊരിക്കലും പൂച്ചക്കണ്ണുകള്‍ ആയിരുന്നില്ല...
വള്ളിപ്പുച്ചയുടെ കണ്ണുകള്‍ കറുത്ത കൃഷ്ണമണികള്‍ തന്നെ.....
കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന് ചാടിവീഴും.....
ഇരപോലുമറിയാതെ.......കശാപ്പ് ചെയ്ത്.......ഭക്ഷണമാക്കും.....
ഒരു ശേഷിപ്പുമില്ലാതെ........
ഇര ഒരിക്കലുമറിയില്ല വള്ളിപ്പൂച്ചയുടെ ആക്രമണത്താലാണ് താന്‍ മൃതിയടഞ്ഞതെന്ന്....
സീബ്രാ
കറുത്ത കുതിരയ്ക്ക് വെളുത്ത വരകളാണോ അതോ വെളുത്ത കുതിരയ്ക്ക് കറുത്ത വരകളാണോ...
ഏതാണ് ശരിയായ നിര്‍വചനം? കറുത്ത കുതിയ്ക്ക് വെളുത്ത വരകള്‍.????????......
മനസ്സിന്റെ ഇരുളടഞ്ഞ ഇടങ്ങളില്‍ വിഹരിക്കുന്ന ഈ കുതിര......
ഇതിനെ തളയ്ക്കാന്‍ ആര്‍ക്കുമാകില്ല......
ഇരുളില്‍ മുങ്ങിനില്‍ക്കുന്ന നീ   വെളുത്തവാവായി....നിലാവായി മാറിയതെങ്ങനെ??????
ഹൊ! എന്തൊരു കറുത്തശക്‌തി............പ്രപഞ്ചത്തില്‍ കൂടുതലും കറുത്തദ്രവ്യം തന്നെ...
കുന്തക്കാലി
കുന്തക്കാലി .....കുന്തിക്കുന്തിയുള്ള നടത്തം തന്നെ...അല്ല ഓട്ടം....ആര്‍ക്കും പിന്തുടരാനാകില്ല.
ഇത് ആരെ ആക്രമിക്കാന്‍......
സൂക്ഷിക്കുക....
നാക്കിന്‍തുമ്പിലെ വിഷം.....
അതില്‍ എത്രപേര്‍ മൃതിയടഞ്ഞു......
അവള്‍ ഒരിക്കലും കുന്തക്കാലിയായിരുന്നില്ല........പക്ഷേ കുന്തക്കാലിയായി....

കുന്തക്കാലിയും സീബ്രയും വള്ളിപ്പൂച്ചയും ഒത്തുചേര്‍ന്നു.
സീബ്രയുടേയും വള്ളിപ്പൂച്ചയുടേയും ആക്രമണമേല്‍ക്കുന്നവര്‍ അത് തിരിച്ചറിയാതെ കുന്തക്കാലിയില്‍ പഴിചാരി.
കുന്തക്കാലിയ്ക്കതും രസിച്ചു...
കുന്തക്കാലിയുടെ വൈക്കോല്‍ തുറുവും ചിരിച്ചു...
അത് കണ്ട് അവള്‍ വീണ്ടും വീണ്ടും ആര്‍ത്തുചിരിച്ചു.........