ജീവിതവഴിത്താരയിലൂടെ………

Friday 3 May 2013

ജീവിതംമനോഹരം.......


ജീവിതം  മനോഹരം.......ഇരുണ്ടഗാധമാണെങ്കിലും

ജീവിതത്തിന്റെ മാധുര്യം ദുരനുഭവങ്ങളുടെ കയ്പുനീരില്‍ മുക്കിക്കൊല്ലുന്നവര്‍ പരിഗണിയ്ക്കേണ്ട വസ്തുതകള്‍

ജീവിതം അനര്‍ഘനിമിഷങ്ങളുടെ അമൂല്യ സൗഭാഗ്യമാണ്........

ഒരിയ്ക്കല്‍ ‍ഞാന്‍ ജീവിതത്തോട് ചോദിച്ചു,  "ജീവിതമേ …....എന്താണ് നീ വീണ്ടും വീണ്ടും  ദുരിതസങ്കീര്‍ണമായി മാത്രം എന്റെ മുന്നിലേയ്ക്ക് വരുന്നത് ?”

ജീവിതം ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു  " ലളിതസുന്ദരമായ കാര്യങ്ങളൊന്നും നിങ്ങളാരും പരിഗണിയ്ക്കാറുപോലുമില്ലല്ലോ അതുകൊണ്ട് ഇരുണ്ടഗാധമായി ഏറെ സങ്കീര്‍ണമായി ഞാന്‍ തുടരുന്നു. അതിലിത്തിരി പ്രകാശം പരത്തേണ്ടത് അവരവര്‍ തന്നെയാണ്.

മരണത്തിന്റെ ആയുസ്സ് ഒരു നിമിഷത്തിന്റെ നൂറിലൊന്നാണോ അതോ ഒരു നിമിഷത്തിന്റെ  ആയിരത്തില്‍ ഒന്ന് ആയിരിക്കുമോഅതറിയാന്‍ തക്കവണ്ണം ജീവിതത്തിന്റെ ആയുസ്സിന് നീളമില്ല.”-കുഞ്ഞുണ്ണിമാഷ്

ഒരിയ്ക്കലും നമുക്ക് ലഭിക്കാത്ത ഒരു അനുഭവമുണ്ട് ..നാം മരിച്ചിരിക്കുന്നു എന്ന അനുഭവംഎച്ച്. ജി.വെല്‍സ്

വിഷമാവസ്ഥകള്‍ കൂടാതെയുള്ള ജീവിതം ജീവിതമല്ലസോക്രട്ടീസ്

പ്രതിസന്ധികളില്‍ തളരാതെ മുന്നേറണം..ജീവിതം ശക്തിയാണെങ്കില്‍  ബലഹീനതയാണ് മരണം..ജീവിതത്തില്‍നിന്ന് ഒഴി‍ഞ്ഞ്മാറിക്കൊണ്ട് നിങ്ങള്‍ക്ക് സമാധാനം കണ്ടെത്താനാവില്ല”  വെര്‍ജീനിയാ വൂള്‍ഫ്

മനുഷ്യന് ഈ ലോകത്ത് ഒരു പരദേശിയെ പോലെയോ ഒരു വഴിപോക്കനെ പോലെയോ മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളൂ”  മുഹമ്മദ് നബി

ജീവിക്കാന്‍ വേണ്ട ധൈര്യം ആര്‍ജ്ജിക്കുക.....
ആത്മഹത്യചെയ്യാന്‍ ആര്‍ക്കും കഴിയും.......റോബര്‍ട്ട് കോര്‍ഡി

നിരുത്സാഹസ്യ ദീനസ്യ
ശോകപര്യാകുലാത്മന:
സര്‍വാര്‍ത്ഥ വ്യവസീദന്തി,
വ്യസനം ചാധിഗച്ഛതി
ഉത്സാഹ ശൂന്യനായും ദീനനായും ശോകാകുലനുമായിരിക്കുന്നവരുടെ സകലകാര്യങ്ങളും തകരാറിലാകും. അവര്‍ക്ക് ക്ലേശങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും.

ജീവിതമെന്നത് അമൂല്യമായ ഒരു നാണയം പോലെയാണ് . അതിന്റെ ഇരുവശങ്ങളിലായി സന്തോഷവും സങ്കടവുമുണ്ടാകും. ഒരു സമയത്ത് അവയില്‍ ഒന്ന് മാത്രമേ പ്രകടമാവൂ...പക്ഷെ അപ്പോഴൊക്കെയും ഒരു കാര്യം മറക്കാതിരിക്കുക. നാണയത്തിന്റെ  മറ്റേ വശം അതിന്റേതായ സമയത്തിനായി കാത്തിരിക്കുകയാവാം.  അത് ചിലപ്പോള്‍ സന്തോഷ‍മാകാം...മറ്റുചിലപ്പോള്‍ സങ്കടവുമാകാം...