ജീവിതവഴിത്താരയിലൂടെ………

Saturday 18 April 2020

വിഷുപക്ഷി ...കോവിഡ് കാലത്തെ..


വിഷുപക്ഷി ...കോവിഡ് കാലത്തെ..


ചക്കക്കുപ്പുണ്ടോ.....അച്ഛൻ കൊമ്പത്ത്....
കള്ളൻ ചക്കേട്ടു.....വിഷുപക്ഷി പാടി.....
എത്തീ വിഷുപക്ഷി....എവിടെനിന്നറിയില്ല..
വർഷങ്ങളായി കാണാറില്ലായിരുന്നു...
വന്നു ഞാൻ...വന്നു ഞാൻ....ചിലച്ചുകൊണ്ടേയിരുന്നു.
കോവിഡെന്ന മഹാമാരിക്ക് മുന്നിൽ.....
ഭയന്നുനിൽക്കാതെ...പാറി പറന്നെത്തി...
ഭയന്ന് നിൽക്കുന്ന ലോകരാജ്യങ്ങൾക്ക് മുന്നിൽ..
പ്രത്യാശയുമായി സുന്ദരിപക്ഷി...പറന്നെത്തി..
ഈ ദേശാടനക്കിളിയുടെപാട്ട് കേൾക്കാൻ...
കാതോർക്കുന്നു ....ഓണം ഒത്തിരിയുണ്ടവർ....
ഈ കതിരുകാണാക്കിളിയെകാണാൻ
പരിചയക്കുറവിൽ..പരിചയപ്പെടുത്തുവാൻ..
മുത്തശ്ശനെയിടെ...മുത്തശ്ശിയെവിടെ...
വിഷുപക്ഷിയെത്തി..അനേകവർഷങ്ങൾക്കുശേഷം....
ഭൂമിയുടെ ശുദ്ധതയിൽ ചിറകുവിടർത്താൻ...
പറന്നുല്ലസിക്കാൻ.... വിഷുപക്ഷിയെത്തി...
പ്രാണനിൽ വിഷുനിറച്ച് ..അവൾ പറന്നെത്തി...
വസന്തവിഷുവിന് കണിത്താലത്തിൽ..
വെള്ളവും അരിയും അലക്കിയമുണ്ടും..
സമ്പത്തിൻ പ്രതീകം...നാണയം..
സ്വയം തിരഞ്ഞ് മനസ്സിലാക്കുവാൻ... കണ്ണാടി...
പ്രകൃതിഭംഗിയാവാഹിക്കുവാൻ......
മൊബൈൽ കണിക്കൊന്നച്ചിത്രങ്ങൾ..
മുറ്റത്തെ ചക്കയും മാങ്ങയും പപ്പായയും..
മണിമുത്ത് പ്ലാസ്റ്റിക് പാത്രത്തിൽ മുളപ്പിച്ച
പയർമണിത്തൈകളും.......
കത്തിയ അഞ്ചുതിരിനിലവിളക്കിൻ മുന്നിൽ..
തൊഴുകൈകളുമായി.........നീലാകാശത്തെ
മനക്കാമ്പിൽ ആവാഹിച്ച്....
കണ്ണുനീർത്തുള്ളികൾ...മിഴിനീർപൂവുകളായി....
നിറ‍ഞ്ഞുനിന്നെൻ മക്കൾതൻ ചിത്രം....


No comments:

Post a Comment