മല്ലികയും
ഞാനും തമ്മില്‍........
അവളെ
ആദ്യമായി കാണുന്നത്?
…... എന്തൊരു
സുന്ദരി!
പുതിയ
സ്ഥലത്ത് വിരുന്നു വന്നവള്‍....
അവള്‍ക്ക്
ഞാനൊരു പേരിട്ടു......മല്ലിക....
എന്റെ
സ്വന്തം മല്ലി....
അവള്
എന്നെ കാണാന്‍ വേണ്ടി മാത്രം കാത്തിരുന്നു...
എന്റെ
പിന്വാതില്പ്പടിയില്....
ഒന്നും
മോഹിക്കാതെ...................................
ഞാന്‍
ഏകാകിയാകുമ്പോഴൊക്കെ അവള് എനിക്കായി വിരുന്നു വന്നു..
ഏതോ
മുജ്ജന്മ ബന്ധം പോലെ.................
ഞാന്‍
കൊടുക്കുന്നതൊക്കെ എത്ര തൃപ്തിയോടെയാണെന്നോ അവള് ഭക്ഷിക്കുന്നത്..
അവള്
ആഹരിക്കുന്നത് കൗതുകത്തോടെ
നോക്കിയിരിക്കുമ്പോള്‍
എല്ലാം
മറക്കും................................എല്ലാം......
വളരെ
സാവധാനം …....മുഖം ആഹാരത്തോടടുപ്പിച്ച്.......
എത്ര
സുന്ദരിയാണവള്‍!.....വാലില്‍ മുഴുവന്‍ ചാര നിറത്തില്‍
പുള്ളികള്‍...തലയുടെ ഒരു വശത്തും..
ബാക്കി
മുഴുവന്‍ വെള്ള നിറം....
ഞാന്‍
അവളോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു...അവള് വളരെ ശ്രദ്ധയോടെ കേട്ടിരുന്നു...
"മല്ലി "എന്ന് ഞാന്‍ വിളിക്കുമ്പോള്‍ അവള്
കാത് കൂര്‍പ്പിച്ചു.
ഇന്നും
അവള്‍ക്കായി കാത്തിരിക്കുന്നു....ഇവള് എന്റെ സ്വന്തം മല്ലി........
very nice
ReplyDelete