ജീവിതവഴിത്താരയിലൂടെ………

Friday, 17 February 2017

സൂത്രനും ഇയ്യാംപാറ്റകളും...

സൂത്രനെ സൂക്ഷിച്ചോ......
സൂത്രന്റെ സൂത്രങ്ങള്‍ സൂത്രങ്ങളായി ചിതറിയപ്പോള്‍.....
കൂട്ടായി കടുവയും ചെന്നായയും.......കിളിയും..

ഇയ്യാംപാറ്റ ... ഭൂമി പിളര്‍ന്ന് ദേവിപോയ വഴി തേടി..
 മോട്ടുവും ചോട്ടുവും മാളത്തിലൊളിച്ചു.
തന്ത്രങ്ങള്‍ മെനയുന്നു....സുരക്ഷിത താവളങ്ങള്‍ തേടുന്നു..
ഉറുമ്പുകളും ചിതലുകളും ജോലി ചെയ്യാന്‍ മടിക്കുന്നു....
ഇയ്യാംപാറ്റകള്‍ ...വറചട്ടിയിലും.......
ഇയ്യാംപാറ്റകള്‍..വെളിച്ചത്തിലേക്കും,മരണത്തിലേക്കും ഒരേ ദൂരമുള്ളവർ.
ഇയ്യാംപാറ്റകള്‍.... പുതു മഴയില്‍. മണ്‍പുറ്റില്‍ നിന്നും. ചിറകുവിരിച്ചു. പറന്നുയരുന്നവ. ഇയ്യാംപാറ്റകള്‍.....വെളിച്ചത്തെ നോക്കി. പ്രയാണം ചെയുന്നവ.. 
ഇയ്യാംപാറ്റകള്‍....ആഗ്രഹങ്ങളില്ല.. സ്വപ്നങ്ങളില്ല..പ്രഹരങ്ങളേല്ക്കാന്‍ ഒട്ടുമേ ത്രാണിയില്ല
ഇയ്യാംപാറ്റകള്‍....സന്തോഷം മാത്രം, സ്വാതന്ത്ര്യത്തിന്റെ സന്തോഷം.
അല്പമാംസവാഹിയായ  അതിനെ വിട്ടയയ്ക്കുക...അത് പറന്നോട്ടേ...
അല്പായുസ്സ് മാത്രം .....വെളിച്ചത്തിലേക്കോ ...മരണത്തിലേക്കോ....
മൃദുലമായ ആ ചിറകിന്റെ ബലം പരീക്ഷിക്കരുതേ....
ഇയ്യാംപാറ്റകള്‍..വെളിച്ചത്തിലേക്കും,മരണത്തിലേക്കും ഒരേ ദൂരമുള്ളവർ.......












 



 










 

No comments:

Post a Comment